Monday, 3 May 2010

കാലവര്‍ഷം


ഞാന്‍ നിന്‍റെ
ചോര്‍ച്ചയില്ലാത്ത
കുടകീഴിലെത്തുമ്പോള്‍
തോര്‍ച്ചയില്ലാത്ത
മഴക്കാലമായിരുന്നു
കാലവര്‍ഷം
നിന്നിലേക്കൊടുങ്ങി
ഒതുങ്ങി
എന്നുമുതലാണ്
നീ
പെയ്യാന്‍ തുടങ്ങിയത്

1 comment:

  1. എന്നുമുതല്‍ എന്നറിയാതെയിരിക്കട്ടെ ഒരിക്കലും. അല്ലെങ്കില്‍ അതുമൊരു കണക്കുപുസ്തകത്തില്‍ കോറിയിടുമായിരുന്നു,.
    കണക്കുകള്‍ സൂക്ഷിക്കാതെ ഒന്നെങ്കിലും അവശേഷിക്കട്ടെ ..

    ReplyDelete