Wednesday, 29 September 2010
ഇടങ്ങള്‍
പുലര്‍ച്ചയ്ക്ക്
കയറിവരും
ഉറക്കച്ചടവുള്ള
ചില മുല്ലപ്പൂമണങ്ങള്‍
മഴ
ഇറങ്ങി നടന്നാല്‍ മാത്രമേ
മുനിയാണ്ടി
മുട്ടിവിളിക്കാറുള്ളൂ
വെളിച്ചം
വീഴണമെങ്കില്‍
അക്കാവു അമ്മ
തണുപ്പിലും
പുലരുംവരെ
പ്രാകികൊണ്ടിരിക്കണം
മുഖം നഷ്ട്ടപെട്ടവരാണ്
അന്തേവാസികളെങ്കിലും
മൂത്രപ്പുരയിലെ
ചുമരിലെപോലെ
വായിച്ചെടുക്കാനാവും
വിലാസങ്ങളൊക്കെയും
നഗരസഭയുടെ
നിയമങ്ങളൊന്നും
പാലിക്കാത്ത
പഴയ ലോഡ്ജ്
മുറിയാണ് ഞാന്‍
ഈ മനസ്സിലേക്ക്
എങ്ങനെയാണ്
ഞാനവളെ
കൈപിടിച്ച്
കയറ്റി കൊണ്ടുവരിക .
Subscribe to:
Post Comments (Atom)
നഗരസഭയുടെ
ReplyDeleteനിയമങ്ങളൊന്നും
പാലിക്കാത്ത
പഴയ ലോഡ്ജ്
മുറിയാണ് ഞാന്‍
...