മകളുടെ
പുസ്തകത്തില്‍
ഞാന്‍
മരമെന്നെഴുതി
ആരും കാണാതെ
വെള്ളമൊഴിച്ച്
അവള്‍
ഒരു മരജ്ജോട് തീര്‍ത്തു
പുഴ എന്നെഴുതി
ഒഴുക്കുള്ള വാക്കിന്റെ
ജല മടിയില്‍
അവളുടെ
കളിവഞ്ചികള്‍
വലിയ ഭാരത്താല്‍
കടന്നു പോയി
മൈതാനമെന്നെഴുതി
"വേണ്ടച്ചാ
അത് മായ്ച്ചേക്കൂ"
പിന്നെ
അവളുടെ
വിരല്‍ വിടവുകളില്‍
പെന്‍സില്‍ പിടിപ്പിച്ചു
ഇഷ്ട്ടമുള്ള
ചിത്രം വരക്കട്ടെ
നെടുകയും
കുറുകെയും
അഴികള്‍ പോലെ
വരച്ച അനേകം രേഖകള്‍
നോക്കി
നോക്കിയിരിക്കെ
ഞാന്‍
അഴികള്‍ക്കുള്ളിലാവുന്നു
No comments:
Post a Comment