പ്രായം തികഞ്ഞിട്ടും
പ്രായമേറാതെ
എത്ര നാളിങ്ങനെ ..
എന്‍റെ കാമുകിക്ക്
ഞാന്‍ നിന്‍റെ പേരിട്ടു
അവന്‍
പ്രണയത്തെ
നിന്‍റെ പേര്
ചൊല്ലി വിളിച്ചു
നീ മാത്രം
അടയാളവാക്യമായിപ്പോഴും
പേര് ദോഷത്തിന്റെ
സാധ്യത അളന്ന്
കാലം കണ്ട്
കണ്ണനെ വിട്ട്
കണ്ടവനെ കെട്ടി
കുട്ട്യോളെ പെറ്റ്
ഇനിയെങ്കിലും
നീയൊന്ന് ജീവിക്കെന്റെ രാധേ ..
No comments:
Post a Comment