Thursday, 6 May 2010

മുംതാസ്

വിപരീതങ്ങളുടെ
തണലിലിരിക്കെ
ഞാന്‍ പറഞ്ഞു
നിന്റെ മാറിടത്തിലെ
അസ്തമയങ്ങളിലാണ്
എന്റെ ഉദയങ്ങളുടെ സ്നാനം
അവള്‍
മങ്കിക്യാപ്പ് ധരിച്ച
മഴയോട്
നനയാത്ത കമ്പിളിയുടെ
കൈവെള്ള ചോദിക്കുകയായിരുന്നു
ഉറക്കത്തിന്
ഉണങ്ങിയ ഒരു മരവുരി
കടങ്കഥകളില്‍
കുതിരകള്‍ വാലാട്ടുന്നതുകണ്ട്
ഞാന്‍ പറഞ്ഞു
അറ്റുവീണ
അവസാനശില്‍പ്പിയുടെ
ശിരസ് എന്റേതായിരുന്നു

അവളിറങ്ങിപ്പോയി
പ്രണയത്തിനു ചിറകു മുളച്ചു
സൈനികര്‍ക്ക്
സംസാരശേഷി നഷ്ടമായി

3 comments:

  1. വളരെ വ്യത്യസ്തമായ കവിത

    ReplyDelete
  2. പ്രവാസം..ഷാജി രഘുവരന്‍20 May 2010 at 04:51

    ഭായ് നല്ല വരികള്‍

    ReplyDelete