Friday, 28 May 2010

കണ്ണനും രാധയും


അവളെന്നെ
കണ്ണനെന്നു
വിളിക്കുമെന്ന് വിചാരിച്ച്
ഞാനവളെ
രാധേ എന്ന് വിളിച്ചു
കണ്ണനും
രാധയും
പ്രണയത്തിന്‍റെ
സിംബലാണല്ലോ
എങ്കില്‍
ഒളിപ്പിച്ചുവെച്ച
പ്രേമഭാജനങ്ങളെ
അവള്‍
കണ്ടെടുത്താലും
ഭയപ്പെടെണ്ടതില്ല .
കുളക്കടവില്‍
എന്നെ കെട്ടിയിട്ടാലും
സാരമാക്കേണ്ടതില്ല
പക്ഷെ
അവളിപ്പോഴും
എന്നെ
ഏട്ടാ എന്നെ വിളിക്കൂ

No comments:

Post a Comment