കാറ്റിലൂടെ
നീയെന്തിനാണ്
കാറ്റിനെ
വഴക്ക്പറയുന്നത്..?
കൊടുത്തയച്ചതൊക്കെയും
തൂവിക്കളഞ്ഞതിനോ ..?
ഞാന്‍
തൊടുവിച്ച
ചന്ദനക്കുറി
മായ്ച്ചു കളഞ്ഞതിനോ..?
എനിക്കായ്
കരുതിവെച്ച
അത്തറൊക്കെയും
പൂക്കള്‍ക്ക്
കൊടുത്തതിനോ..?
കളിവീട്
കണ്ടെടുത്തതിനോ..?
ഒരുമിച്ച്
ഉണ്ടതുമുറങ്ങിയതും
പാടിനടന്നതിനോ..?
നിന്റെ
മാറിടത്തിലേക്ക്
ഒളിച്ചുകടന്നതിനോ..?
എന്തിനാണ്,
എന്തിനാണ്നീയെന്നെ
വഴക്ക്പറയുന്നത്.
മാഷേ നല്ല കവിതകള്‍ ആണ്
ReplyDeleteമലയാളകവിതയിലും പോസ്റ്റിടൂ
സ്വാഗതം
www.malayalakavitha.ning.com