Thursday, 22 July 2010

ശുഭരാത്രി


അയല്‍പക്കത്തെ
വീട്ടുകാരിയുടെ
ചെരുപ്പിന്‍റെ കൂടിയ വില

വനിതയില്‍ വരുന്ന
പുതിയചുരിദാര്കളുടെ
നീണ്ട നിര

സിനിമക്ക് പോകാമെന്ന്
വാക്കുകൊടുത്തിട്ടും
വൈകിഎത്താറുള്ള
എന്‍റെ പതിവ്

ഇത്രയും മതിയാകും
എനിക്കുവേണ്ടി
രണ്ടു വയസ്സുകാരന്‍
മകന്
അവളുടെ അടികളത്രയും
ഏറ്റുവാങ്ങാന്‍

നിന്‍റെ അപ്പന്‍റെ ശമ്പളം
ഏത് അവളുമാര്‍ക്കാടാ
കൊണ്ട് കൊടുക്കുന്നത്
അതോ
ഇനി വേറെയും
കുട്ട്യോളും ,
കെട്ട്യോളും ഉണ്ടോ

ഉത്തരങ്ങളൊന്നും
അറിയാത്തത് കൊണ്ടാവാം
എന്‍റെ മകന്‍
വാതോരാതെ നിലവിളിക്കുന്നതും

കൂര്‍പ്പിച്ചുള്ള ഒരു നോട്ടം മതി
അവള്‍ക്ക്
നെഞ്ചത്തടിച്ചുനിലവിളിക്കാനും
ഒരാഴ്ചത്തേക്ക്
എന്‍റെ
ഉറക്കത്തെപിടിച്ചുകെട്ടാനും

അത് കൊണ്ട് മാത്രം
പുതപ്പു വലിച്ചിട്ട്‌
ഞാനുറക്കത്തിലേക്ക് വീഴുന്നു

2 comments:

  1. ആരും കാണാതെ
    ഒളിപ്പിച്ചു വെച്ചിരിക്കുകയാണോ
    കവിതകളെ?

    ReplyDelete
  2. ഈ കവിത ഞാനൊരു സുഹൃത്തിനു വായിച്ചു കേള്‍പ്പിച്ചു.
    അയാള്‍ താങ്കളുടെ അഡ്രസ്‌ തപ്പി നടക്കുന്നു.
    എന്തിനാണ് തന്റെ ജീവിതത്തെ കവിതയാക്കിയത് എന്ന് ചോദിച്ചു. ;)
    (സത്യമായും!)

    കവിതകള്‍ മയില്‍‌പ്പീലി പോലെ മാനം കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കാന് അല്ലെ?

    ReplyDelete