Tuesday, 7 September 2010

രണ്ടു കവിതകള്‍ (2)
















1

സമയ സൂചി 
പിന്നിലേക്ക്‌ തിരിച്ചു വെച്ചത് 
കാലത്തെ 
വീണ്ടു വിളിക്കാന്‍ തന്നെയാണ് 
നിന്നെ 
ഒരിക്കല്‍ കൂടി 
കാണാന്‍ വേണ്ടി തന്നെയാണ് 

...........................................................
2
ഒരു സ്ത്രീ 
നടന്നു പോവുമ്പോള്‍ സ്ത്രീ 
മാത്രമല്ല കടന്നു പോകുന്നത് 
ഒരു പുരുഷനെങ്കിലും 
മനസ്സിലില്ലാതെ
അത്രയും ഭാരത്താലല്ലാതെ
ഒരു സ്ത്രീക്കും 
ഒറ്റക്ക് നടന്നുപോകാനാവില്ല 

No comments:

Post a Comment