Friday, 3 September 2010

മൌനം

പറയാതെ 
പറയുന്നത് കൊണ്ടാണ് 
എന്‍റെ മൌനത്തെ 
നീ 
സമ്മതമായി കരുതുന്നത് 

എന്‍റെ ഭാഷ 
നിനക്ക് പരിചിതമാല്ലാത്തത്കൊണ്ട് ,
ഉത്തരങ്ങള്‍ 
നിനക്ക് 
കേള്‍ക്കാനാവാത്തത് കൊണ്ട് ,
വീണുടയുമ്പോഴുള്ള നിലവിളി 
നിന്നിലേക്കെത്താത്തത്കൊണ്ട് ,
നീ 
മൌനമെന്ന് വായിചെടുക്കുന്നു 

ഒടുങ്ങാത്ത 
അലകള്‍ക്കു മീതെ 
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
ചോര്‍ച്ചയില്ലാതെ 
മൌനമെന്ന് മേഞ്ഞെടുത്തത് 
നിന്‍റെ 
ആഗ്രഹങ്ങള്‍ക്ക് മീതെയാണ് 
അതുകൊണ്ടാവണം 
എന്‍റെ മൌനം 
നിനക്ക് സമ്മതമാവുന്നതും

No comments:

Post a Comment