Thursday, 23 December 2010

കവിതക്കുള്ളിലെഇടങ്ങള്‍


എത്ര വിളിച്ചാലും 
കൂടെ പോരില്ല

ഒരു സിനിമയ്ക്ക്,
അടുത്ത കടയിലെ
മഞ്ഞു ലോകത്തേക്ക് ,
ഫോര്‍ട്ട്‌ കൊച്ചിയിലെ
മരത്തണലിലേയ്ക്ക്,
എന്തിന്
ബൈക്കിലൊന്ന് കാറ്റുകൊള്ളാന്‍

ഓടി പോകുന്ന
ബസ്സിലിരുന്ന് അമ്മ കാണും
മടങ്ങും വഴി അച്ചനുണ്ടാവും
തട്ടുകടയില്‍ ഏട്ടന്റെ കൂട്ടുകാര്‍ കാണും

വാക്കുകളുടെ
വാതിലടച്ച്‌ 
എന്നോട് ചേര്‍ന്ന്
കവിതക്കുള്ളില്‍ 
തീ കാഞ്ഞിരിക്കുമ്പോള്‍ മാത്രം
ഭയപ്പെടാറില്ലവള്‍ ആരെയും 

4 comments:

  1. ഭായ മില്ലാത്ത വാക്കുകള്‍ കവിതയ്ക്ക് കൂട്ടയിരിക്കട്ടെ. ആശംസകള്‍ .

    ReplyDelete
  2. ഒന്നാംതരം ...

    ReplyDelete
  3. എവിടെയൊക്കെയോ എന്നെത്തന്നെ വായിക്കുംപോലെ.
    നല്ലകവിത.
    നന്ദി..

    ReplyDelete
  4. Ee kavitha orupadishtayi..aahamsakal...

    ReplyDelete