Thursday, 23 December 2010

വൈകുന്നേരം


ചില വൈകുന്നേരങ്ങളില്‍ 

മഴനനഞൊലിച്ചൊട്ടി
കടന്നുവരും ചില കവിതകള്‍ 

തലതുവര്‍ത്തി കൊടുത്ത് 
രാസനാധി തിരുമ്മി 
കടുംകാപ്പിയിട്ട്
അടുത്തിരുത്തി 
അടക്കിപിടിക്കും 

പക്ഷെ 
കണ്ണൊന്നു തെറ്റിയാല്‍ മതി 
വീരന്‍ കുട്ടിയുടെയോ
കുഴൂര്‍ വിത്സന്റെയോ
കുടയില്‍ കയറി പോവും 

പുലയാടി മക്കള്‍ 




*വീരാന്‍ കുട്ടി ,കുഴൂര്‍ വിത്സണ്‍ മലയാളത്തിലെ പ്രത്യേകിച്ച് പുതുകവിതയിലെ ശ്രദ്ധേയരായ കവികള്‍

1 comment:

  1. vazhuthi pokathe muruki pidikoo
    ennalottum novukayumaruth
    oru manthranamayi nammilekethate, matarilekum chadi pokathe..

    ReplyDelete