ഒരുമിച്ച്
കോഫീ ക്ലബ്ബില്‍ ഇരുന്നതാണ്
ചെവിയ്ക്ക് പുറകില്‍
ഉമ്മ
ചോദിച്ച് വാങ്ങിയവളാണ് .
കാറ്റേറ്റ്
മടിയില്‍ മയങ്ങിയതാണ്
പതുക്കെ
വളരെ പതുക്കെ
കവിതയിലേക്ക്
ഇറക്കി കിടത്തവെയാണ്
കാണാതാവുന്നത് .
അഞ്ചടി രണ്ടിഞ്ച് പൊക്കം
ഇരുനിറം
കാണാതാവുമ്പോള്‍
കണ്ണട ധരിച്ചിരുന്നു .
പ്രിയപ്പെട്ട
വായനക്കാരാ
ഏതിങ്കിലും കവിതയില്‍
അവളെ കണ്ട്മുട്ടിയാല്‍
ദയവായി
തിരിച്ചേല്‍പ്പിക്കണേ....
പാമ്പുകള്‍ ഇണ ചേരുന്ന കൈതക്കാടു ചുറ്റി
ReplyDeleteകൈതപ്പൂ മണക്കുന്ന നാലു വരി കവിത ചൊല്ലി
ആളില്ലാത്ത വീട്ടിനപ്പുറത്ത് പകച്ചു നില്‍ക്കുന്നുണ്ട്
ILLA
ReplyDeleteKANDU KITTIYAL THARILLA NJAN...