എളുപ്പം തീപിടിക്കുന്ന
പെണ്ണുണ്ടായിരുന്നു എനിയ്ക്ക്
കമ്മ്യൂണിസ്റ്റ് പച്ചപോലെ
മുറിവുണക്കുന്നവള്‍
റോസാപൂവിനും
ചെമ്പരത്തിക്കും
ഒരേ നിറം കൊടുത്തവന്‍
കടന്നുപോയവഴിയാണിത്
എങ്കിലും
പ്രണയമെന്ന വാക്കിന്‍റെ
തൊണ്ടടര്‍ത്തി
ഞാനീ കടല്‍തീരത്തെത്തിയത്
മരിച്ചവള്‍ക്ക്,
ഒഴിച്ചിട്ടൊരിടമുള്ള
കവിത
ഒഴുക്കി വിടാനാണ്.
ഏന്തിവലിഞ്ഞകലുന്ന
ഗര്‍ഭിണികളായ
വാക്കുകളെ കണ്ട്
കാത്തിരിപ്പെന്ന
ബലമുള്ള ബെഞ്ചില്‍
കവിത
അവളെയും കൊണ്ട്
തിരികെയടുക്കുന്നതും നോക്കി
ഇവിടെ
ഇവിടെയുണ്ട് ഞാന്‍ ....
ഇവിടെ
ReplyDeleteഇവിടെയുണ്ട് ഞാന്‍ ....
:)
കമ്മ്യൂണിസ്റ്റ് പച്ചപോലെ
ReplyDeleteമുറിവുണക്കുന്നവള്‍..
kaathirikkukayallathe mattenthu cheyyan????
ReplyDeleteenikishtamanu.... ee kavithakalathrayum..kazimjakala vedhanippikunna murivunakaan......ee kamuenistpachak kaziyumennu njan viswasikkunnu...etenu ennum santhoshamaya divasangal undavatte enna prarthanayode......
ReplyDelete