Wednesday, 16 February 2011

ഉറക്കം വിട്ടുണരാതിരിക്കുമ്പോള്‍













കാറ്റ്
മഴ
മഞ്ഞ്
വെയില്‍
ഒരു വലിയ മിന്നലെങ്കിലും

ഒക്കെയും
നേരമായിട്ടും
കാണാതിരിക്കുമ്പോഴാണ്

നിന്‍റെ
കണ്ണില്‍നിന്ന്
മുടിക്കെട്ടില്‍നിന്ന്
മാറിടത്തില്‍നിന്ന്
ഹൃദയത്തില്‍നിന്ന്
പൊക്കിള്‍ചുഴിയില്‍നിന്ന്
നിന്നില്‍ നിന്ന് തന്നെ

എല്ലാറ്റിനെയും
അഴിച്ചു കെട്ടാന്‍ വേണ്ടി
മാത്രമാണെന്റെ പെണ്ണേ ..

നിന്‍റെ
കിടപ്പറയോട്
ഞാനെപ്പഴും
ചേര്‍ന്നു ചേര്‍ന്നിങ്ങനെ....

No comments:

Post a Comment