എത്ര നാളായി കണ്ടിട്ട് ,
കേട്ടിട്ട് ,
ഇടക്കെങ്കിലുമൊന്നു വിളിച്ച് കൂടെ ?
ഇന്നലെ രാത്രി കൂടി
വാതോരാതെ
പറഞ്ഞു പറഞ്ഞൊടുവില്‍
ഉമ്മവെച്ച് പിരിഞ്ഞതല്ലേ
ആരുമറിയാതെ ,
രാത്രിയിലൊക്കെയും
കുട്ടനാടന്‍ പാടത്ത്
ഒരുമിച്ചു നനഞ്ഞതല്ലേ
സെല്‍ഫോണില്‍
നാം ഒരുമിച്ചു നനയുന്നു
പഴയ മരത്തണലിലേക്ക്
നടന്നടുക്കുന്നു .
നിരത്തില്‍
ഭര്‍ത്താവിന്റെ
ചെവിയോട് ചേര്‍ന്നിരുന്നു
നീ
കടന്നു പോകുമ്പോള്‍ മാത്രം
നാം വൃദ്ധരാകുന്നു
വാക്കുകള്‍
വളഞ്ഞു വളഞ്ഞ്
പുതിയ ചോദ്യങ്ങളാകുന്നു
എത്ര നാളായി കണ്ടിട്ട്
കേട്ടിട്ട് ..
MOBILE VANNATHILPINNE ANGANEYANU
ReplyDeleteSATHYATHIL CHILAPOL THONNUM ATHU VENDIYIRUNNILLA ENNU. ILLAYIRUNNENKIL VALLAPOZHUM KANAMAYIRUNENNU. IPO ELLAM PARANJATHALLE, PINNE KANUNNATHENTHINU ENNA CHODYAM BAKI NILKUNNU. ALLE?