ഓള്ക്ക്
കല്യാണത്തിനു മുന്‍പേ 
പള്ളേല് ഉണ്ടത്രേ 
ഓനെ കൊണ്ട് 
പിടിച്ച് നിര്‍ത്തി 
കെട്ടിച്ചതാണത്രേ.
ഞാനൊന്നു നിന്നു
മുക്കുപണ്ടം 
പണയം വെക്കാന്‍ പോയി 
സരസൂനെ 
കയ്യോടെ പിടിച്ചെന്ന്
അവള്‍ക്കത് തന്നെ വേണം 
ആളുകളെ പറ്റിക്കല്‍
ഇച്ചിരി കൂടതലാണവള്ക്ക് 
 രണ്ടടി നടന്നു 
വാര്‍ഡ് മെമ്പറുടെ നോട്ടം ,
ശ്ര്യിന്ഗാരം 
എനിക്കത് അങ്ങട് പിടിക്കണില്ലാട്ടാ ..
ഇനി വന്നാല്‍ നല്ല തെറി ഞാന്‍ പറയും 
 രണ്ടടി കൂടി മുന്നോട്ട് 
ദിക്കറിന്റെ ആണ്ടിന് 
രണ്ടു കെട്ട് പോല കൊടുക്കണം 
റൊക്കിയാ 
നീ ഒന്ന് ഒപ്പം വരണോട്ടാ .
നാട്ടുകാര്‍
ഉപേക്ഷിച്ചു പോയ 
നാട്ടിന്‍പുറത്തെ 
പൊട്ട കിണറ്റിലേക്ക് 
ഞാനൊന്നെത്തി നോക്കി 
പണ്ടെങ്ങോ മരിച്ചുപോയ 
ജമീലയും 
കുല്‍സുവും
സൈനബയും 
ശാന്തകുമാരി ടീച്ചറും
ആഴങ്ങളില്‍ നിന്ന്
ആഴങ്ങളില്‍ നിന്ന്
എന്നോട് കയര്‍ക്കുന്നു 
പെണ്ണുങ്ങള് 
വെള്ളം കോരുന്നിടത്തേക്ക് 
എന്ത് കാണാനാണ്ട ഹമുക്കെ ...
എത്തിച്ചു നോക്കണേ ..
------------------------------
പോല -- പുകല 
 

 
nostalgic...
ReplyDelete