പള്ളിയുണ്ടാവുമോ
പള്ളിക്കൂടമുണ്ടാവുമോ
പട്ടഷാപ്പുണ്ടാവുമോ
ഉണ്ടാവുമായിരിക്കും
മരിച്ചവര്‍ മനുഷ്യരല്ലേ
വയസ്സൊന്നുതികയുംമുന്‍പേ
മരിച്ചതാണ്
മാമിയുടെ മൂത്തമകള്‍ .
കൊല്ലം നാലഞ്ചായില്ലേ
ആരുടെ കൈപിടിച്ചാവും
അവളിപ്പോള്‍
പള്ളിക്കൂടത്തില്‍
പോകുന്നുണ്ടാവുക
ആരെങ്കിലും
ദത്തെടുത്തിട്ടുണ്ടാവുമോ ?
എന്‍റെ ഭാര്യ
മറ്റൊരാളെ കെട്ടിയിട്ടുണ്ടാവുമോ
അവളിപ്പോള്‍
പെറ്റിട്ടുണ്ടാവുമോ ?
അഴിമുഖത്ത്
മുങ്ങി മരിച്ചവന്‍
ഡോക്ടര്‍ ആയിരുന്നെന്ന് കേട്ടിട്ടുണ്ട്
അവനിപ്പോഴും ഡോക്ടര്‍ ആവുമോ ?
സഖാവ്
കുഞ്ഞികണ്ണേട്ടന്‍
ഉണ്ണികണാരാന്‍
അവരിപ്പോഴും
പത്താംനമ്പര്‍ സെല്ലില്‍ തന്നെയാവുമോ
പലിശക്ക് വാങ്ങി
തൂങ്ങിചത്തവന്‍
എന്നെ പറ്റിച്ചെന്ന് കരുതുന്നുണ്ടാവും
അവിടെയും
നാടും ,നാട്ടാരുമുള്ളതല്ലേ
കുത്തി പിടിച്ചായാലും
വാങ്ങിച്ചെടുക്കും ഞാന്‍
എന്‍റെ ടിക്കറ്റൊന്ന്
കണ്‍ഫോമാവട്ടെ
:)എന്‍റെ ടിക്കറ്റൊന്ന്
ReplyDeleteകണ്‍ഫോമാവട്ടെ!!