Friday, 5 August 2011

രാത്രി















പുലരും മുന്‍പേ 
അടിച്ചലക്കി
വെളുപ്പിച്ച് തോരാനിടും 
ഉമ്മ 
പകലിനെ 

വെള്ളംകോരിവെച്ച് 
മീന്‍ മുറിച്ച് 
വിറകുവെട്ടി 
അരിഅടുപ്പത്തിട്ട് 
റബ്ബര്‍ തോട്ടത്തിലേക്ക് പോകും 

തിരിച്ചെത്തിയാല്‍
ഉമ്മറകോലായിലിരുന്ന്
പകലേ....
പകലേ......
യെന്ന് നീട്ടി വിളിക്കും 

കളിയേറെ കഴിഞ്ഞ് 
പിന്നെയും വൈകി 
മുഷിഞ്ഞ്‌
ചെളിപുരണ്ട്‌
ഉടുപ്പാകെ ഇരുട്ട് കുത്തി 
കയറി വരും 

ഒരുമിച്ചുണ്ട്
കഥ പറഞ്ഞ്‌
കെട്ടിപിടിച്ചുറങ്ങും 

അലക്കി വെളുപ്പിക്കാന്‍ 
പിന്നെ 
ഉമ്മ 
ഉണരാതിരുന്നത് കൊണ്ടാണ് 
പകലെല്ലാം 
രാത്രിയായി 
രാത്രിയായി തന്നെ .. 

4 comments: