ഇനി നാളെയാവട്ടെ
എന്ന് കരുതി
മാറ്റി വെച്ച ഒന്ന്
പിന്നീട് മറന്നു പോയത്
പൊള്ളി പിടഞ്ഞ്
നാവിന്‍ തുമ്പത്തുന്ടായിരുന്നത്
മറ്റൊരു വര്‍ത്തമാനത്തില്‍
വിട്ട് പോയത്
നടുവൊടിഞ്ഞ സൌഹൃദത്തില്‍
ചിതറി തെറിച്ച ഒന്ന്
ഓര്‍ത്തെടുക്കാതെ
ഓര്‍മ തെറ്റായി പോയത്
വലിച്ചെറിഞ്ഞത്
വഴി തെറ്റി പോയത്
വഴി മുട്ടി പോയത്
ആകാശത്തടയിരിപ്പുണ്ട്
പരിക്കേറ്റ കുറെ ഓര്‍മ തുണ്ടുകള്‍
മെഴുകുതിരി വെട്ടം കൊണ്ട്
നീ
പുറത്തിറങ്ങുമ്പോള്‍
സൂക്ഷിക്കണം
ആകാശത്തിന് തീ പിടിക്കരുത്
No comments:
Post a Comment