ഇനിയും
ജനിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങള്‍
ഇപ്പോള്‍
എന്തു വിചാരിക്കുന്നുണ്ടാവും
ഒടുക്കമില്ലാത്ത
വരിയുടെ ഓരത്ത്
നിരതെറ്റാതെ
കാത്തുനില്‍പ്പുണ്ടാവും
അടുത്തത് ഞാന്‍
ഇവന്‍ ,
ഊഴം സ്വയം ഓര്‍മിച്ചെടുത്ത്
കാത്തുകാത്തു നില്‍ക്കുകയാവാം
പിന്നെ
നിമിഷങ്ങളോരോന്നിലും
സ്വയംതെറ്റാതെ
അവര്‍
പുറത്തിറങ്ങുകയാണ്
അച്ഛന്റെ ,
അമ്മയുടെ ,
അമ്മാവന്റെ മുഖച്ഛായ
നമുക്കിങ്ങനെയൊക്കെ
വെറുതെ തോന്നുകയാണ് .
നമുക്കിങ്ങനെയൊക്കെ
ReplyDeleteവെറുതെ തോന്നുകയാണ്
ഇത്തരം തോന്നലുകളാണ്
നമ്മെ ജീവിപ്പിക്കുന്നത്