Saturday, 1 May 2010

പനിനീര്‍പൂവ്‌


തൊടിയില്‍
ഒറ്റക്ക്നിന്ന
പനിനീര്‍പൂവ്‌
വയസ്സറിയിച്ചപ്പോഴാണ്‌
ഉമ്മ
സ്വീകരണമുറിയില്‍
കൊണ്ടുചെന്നിരുത്തിയത്‌.
പിന്നിടുള്ള
ദിവസങ്ങളില്‍
പേരും
വയസ്സും ചോദിച്ച്‌
പലരും
വന്നുപോയി
അങ്ങനെയാണ്‌
അവന്‍
വന്നത്‌.
വയസ്സും, നാളും
ഉമ്മയോട്‌
സമ്മതവും ചൊദിച്ച്‌
കൂടെ
കൊണ്ടുപോയി.

ഇനി
അവള്‍ക്കെന്നും
മഞ്ഞുകാലമാവുമോ
ഉണരുന്നത്‌
വസന്തത്തിലേക്കായിരിക്കുമോ
ഉമ്മയുടെ
ബേജാറുകള്‍
ഇന്ന്
തുടങ്ങുകയായി

1 comment: