Friday, 19 November 2010

കടലാസ്















പ്രൈമറിപള്ളികൂടം
വിട്ടിറങ്ങിയ 
മഴയുടെ 
ബാലപാഠങ്ങളില്‍നിന്നാണ്
കടലാസുകൊണ്ട് 
കപ്പലുണ്ടാക്കാനുള്ള വിദ്യ 
വീണുകിട്ടിയത്


ഇറയ വെള്ളത്തിലൂടെ 
ആഴങ്ങളിലേക്ക് 
പറഞ്ഞുവിടുമ്പോള്‍   
കരുതിയില്ല 
ഒക്കെയും കരക്കടുപ്പിക്കുമെന്ന് 

കണ്ണടയും 
ചില്ലുകള്‍ക്കു മീതെ 
വൈപ്പറുണ്ടായിട്ടും കാണാതെപോയവ
കണ്ടെടുക്കുമെന്ന്

വിമാനമായിപറന്നുപോയ
കടലാസ് തുണ്ട് 
എന്‍റെ 
നെഞ്ചകത്തിനുതീകൊളുത്താന്‍ 
ഇനി 
എപ്പോഴാണാവോ ഇടിച്ചിറങ്ങുക .  

1 comment:

  1. "വിമാനമായിപറന്നുപോയ
    കടലാസ് തുണ്ട്
    എന്‍റെ
    നെഞ്ചകത്തിനുതീകൊളുത്താന്‍
    ഇനി
    എപ്പോഴാണാവോ ഇടിച്ചിറങ്ങുക" .
    കൊള്ളാം..:)

    ReplyDelete