Monday 21 February 2011

ഒറ്റ വാക്കിലൊതുങ്ങാത്തത്















ഉമ്മ വെക്കുമ്പോള്‍ 
പ്രണയത്തിലാവുന്നു 

മാറിലേക്കിറങ്ങുമ്പോള്‍
അമ്മയാവുന്നു 

പനികിടക്കയില്‍ 
കൂടെപിറപ്പെന്നു തോന്നും 

ഒളിഞ്ഞെങ്കിലും 
ഇടയ്ക്ക് 
തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയാവും

പറയാതൊക്കെയും 
ഉള്ളിലൊളിപ്പിച്ച 
കൂട്ടുകാരെനെന്നു തോന്നും 

പതിവിലേറെ വൈകുമ്പോള്‍ 
ഒറ്റനോട്ടം കൊണ്ടച്ചനാവും

കറവ വറ്റിപോയ
അലക്കിതേച്ച 
ഏതു 
വാക്കുകല്‍ക്കുള്ളിലിറക്കികിടത്തും 
ഈ അടുപ്പത്തെ 
 
എല്ലാം ചേര്‍ത്തുകെട്ടാന്‍
ഒറ്റവാക്ക് തിരഞ്ഞു 
ഇന്നലെ പോയതാണവള്‍ 

3 comments:

  1. കൊടുത്തു കൊടുത്തു കുടുക്കയൊഴിഞ്ഞപ്പോള്‍
    കിട്ടാതെ പോയതൊക്കെയും കൂടി പൊതിഞ്ഞെടുത്ത്
    taken for granted- ന്റെ മലയാളം
    തിരഞ്ഞു പോയതാവും.
    സ്വാര്‍ത്ഥതയുടെ നാനാര്‍ഥങ്ങള്‍ വിവരിയ്ക്കുന്നൊരു നിഘണ്ടു
    അവള്‍ക്കു സമ്മാനമായി കൊടുത്തുകൂടായിരുന്നോ, കവിയ്ക്കു?

    ReplyDelete