സൈനബുവിന്
എവിടെയും പോകാനില്ല
എന്നാലും
ആളൊഴിഞ്ഞ നേരം നോക്കി
ബസ്സ്റ്റോപ്പിലെ
വെയ്റ്റിംഗ് ഷെഡടില്‍ വന്നിരിക്കും
ജമാലും
ജമീലയും
എവിടെക്കാണ്
ഒളിച്ചോടി പോയതെന്ന് ,
ആരും കാണില്ലെന്നുറപ്പില്‍
സ്കൂള്‍ കുട്ടികള്‍
തമ്മിലുമ്മ വെക്കുന്നത്
ഇന്ന് കണ്ട
പുതിയ ചുരിദാറിനെ കുറിച്ച്
വഴി തെറ്റി
ഇറങ്ങിയവളുടെ
സങ്കടങ്ങളെ കുറിച്ച്
മറ്റാരോടും
പറയാത്ത
രഹസ്യങ്ങളൊക്കെ
വെയ്റ്റിംഗ് ഷെഡട്
സൈനബുവിനു പറഞ്ഞു കൊടുക്കും
ഇതൊക്കെ കേട്ട്
അവള്‍
ഉറക്കെ
ഉറക്കെ കരയുന്നത്
പൊട്ടി
പൊട്ടി ചിരിക്കുന്നത്
എത്രയോ വട്ടം ഞാന്‍ കണ്ടിട്ടുണ്ട്
No comments:
Post a Comment