Friday, 1 April 2011

പ്രണയത്തില്‍ ഉമ്മവെക്കുമ്പോള്‍















തമ്മില്‍ കണ്ടിട്ടേയില്ല 
എന്നിട്ടും 
ഉമ്മകള്‍ കൊണ്ട് 
നീ 
അമ്മയായിട്ടുണ്ട്.

ജനിക്കാത്ത കുഞ്ഞിന്
പേര് 
വിളിച്ചിട്ടുണ്ട് 

കണ്ണാടിയില്‍
ഒട്ടിച്ചു വെച്ച 
ചുവന്ന വട്ട പൊട്ടിലുണ്ട് 
ഒരു കാലമത്രയും  

മുറ്റത്തെ ചെടിയില്‍ 
ഒരു പിണക്കം 
പൂവിട്ടപ്പോള്‍ 
നീ 
നീയും 
ഞാന്‍ 
ഞാനുമല്ലാതായി.

ജീവിതത്തിന്റെ 
അപേക്ഷ ഫോറത്തില്‍ 
നീ ഇന്നും 
അവിവാഹിത

ഒറ്റ വാക്കുകൊണ്ട് 
പറ്റിക്കാനാവില്ല
നിനക്കെന്നെയും 
ജനിക്കാതെ പോയ 
നമ്മുടെ കുഞ്ഞുങ്ങളെയും

1 comment:

  1. ഒറ്റ വാക്കുകൊണ്ട്
    പറ്റിക്കാനാവില്ല
    നിനക്കെന്നെയും
    ജനിക്കാതെ പോയ
    നമ്മുടെ കുഞ്ഞുങ്ങളെയും
    :)

    ReplyDelete