Friday, 4 March 2011

തിരിച്ചറിയല്‍ കാര്‍ഡ്‌


















പേര് ,
നാട്,
വീട് ,
അച്ഛന്‍ ,
അമ്മ ,
ജാതി ,
മതം ,
എത്ര വലിയ 
ജീവിതത്തെയാണ് 
ഇതയും മനോഹരമായി 
ഒറ്റയടിയ്ക്ക് 
ലാമിനേറ്റ് ചെയ്ത് കളഞ്ഞത് 
ഇനി പേടിക്കേണ്ടതില്ല 
കടക്കില്ല 
ശ്വാസം മുട്ടിയാല്‍ പോലും 
ഒരു തുള്ളി വെള്ളം

2 comments:

  1. swasam mutti chathupoyalum avasyamulla onnanalo ith.

    ReplyDelete
  2. Thirichariyatha card....

    ReplyDelete