Thursday, 10 March 2011

ചില പരിമിതികള്‍











വാക്കിന്‍റെ,
ചെറിയ വാക്കിന്‍റെ,
വളരെ ചെറിയ വാക്കിന്‍റെ,
കേവലം 
ഒരു വാക്കിന്‍റെ...

ഏട്ടാ ..
എന്നവിളിയുടെ മുനമ്പില്‍ 
അവള്‍  
കൊരുത്തിട്ട   
കൊളുത്തിന്റെ 
മൂര്‍ച്ച 
നിന്നോട് പറയാന്‍ 
എന്‍റെ ഭാഷ 
തികയുമായിരുന്നെങ്കില്‍  

താഴേക്ക്‌ ..
താഴേക്ക്...
കൈവിട്ടുപോയ ആഴം 
നിനക്കളക്കാമായിരുന്നു.

എന്‍റെ
ആത്മഹത്യ 
നിന്നെ വേദനിപ്പിക്കില്ലായിരുന്നു ചങ്ങാതി . 

No comments:

Post a Comment