മോളേ...
മേഘങ്ങള്‍ക്ക് 
ഇന്നെങ്കിലുമിത്തിരി  
തീറ്റി കൊടുക്കണേ 
പോയി ,
പോയി ,
കറന്നെടുക്കാന്‍
ഒരു തുള്ളിമഴയില്ലാതായി.
പണയം വെക്കാന്‍ 
കിണ്ടി 
കട്ടെടുക്കുമ്പോള്‍
മരുമകനേ...
നിറച്ചുവെച്ച നിലാവിനെ 
മുറ്റത്തൊഴിച്ചേക്കണേ..  
മൂക്ക് കയറിടാന്‍ 
കാറ്റിനെ പെണ്ണു കെട്ടിക്കണം
അവസാനിക്കട്ടെ 
ഒരുംബെട്ടവന്റെ ഊര്തെണ്ടല്‍ 
ഒന്നുറക്കം പിടിച്ചാല്‍ മതി 
കാലെടുത്ത്
ദേഹത്ത് കയറ്റിവെക്കും 
പിന്‍കഴുത്തില്‍ 
അമര്‍ത്തി ഉമ്മ വെക്കും .
തിരിഞ്ഞു കിടന്നു 
ഞാന്‍ 
കാതില്‍ ചോദിക്കും 
എന്‍റെ 
തണുപ്പേ 
നിനക്കിത്രക്ക് 
തണുക്കുന്നുണ്ടോടീ...

No comments:
Post a Comment