Saturday, 2 April 2011

ഒളിച്ചോട്ടം





















വട്ടിപലിശക്കാരന്‍ 
അണ്ണാച്ചിയ്ക്കൊപ്പം
അഞ്ചര സെന്റും ,വീടും 
ഒളിച്ചോടിപ്പോയത്
ഇന്നലെയാണ്.

ഉണ്ണി നക്ഷത്രങ്ങള്‍ 
പൂ കുഞ്ഞുങ്ങള്‍ 
കാറ്റ് ,
അടയ്ക്കാമരങ്ങള്‍ ,
തൊഴുത്തും ,നന്ദിനിക്കുട്ടിയും 
അടുക്കളയിലെ 
കറുമ്പി പൂച്ച 

എല്ലാവരും 
പേടിച്ചു വിറച്ച് 
എന്‍റെ 
ചിത്രകഥയില്‍ കയറിപ്പോന്നു   

എന്നാല്‍ 
പടിഞ്ഞാറ്റയിലെ 
കിണറും 
കര്‍ക്കിടകത്തിലെ 
മഴയും മാത്രം 
അമ്മയുടെ 
ഹൃദയത്തിലും ,
കണ്ണിലും 
തൂങ്ങിയാണ് 
കൂടെ പോന്നത് 

2 comments: