കാലിയായ
മീന്‍ കൊട്ടക്കൊപ്പം
കടപ്പുറം കടക്കുമ്പോഴാണ്
കാലിലെന്തോ
തടഞ്ഞുകൊണ്ടത്.
പുറത്തെടുക്കുമ്പോള്‍
പൊട്ടി പോകുമെന്ന് തോന്നി
എങ്കിലും
കൌതുകത്തോടെ
കണ്ടു
ഉള്ളില്‍
അടുക്കി അടുക്കി
വെച്ചിരിക്കുന്ന
കുഞ്ഞ് കുഞ്ഞ്
സ്വപ്നങ്ങളെ .
കാറ്റ്
കൊള്ളാനിറങ്ങിയവള്‍ക്ക്
കൈ മോശംവന്നതാകുമോ
കൂടെയുണ്ടായിരുന്ന
കൂട്ടുകാരന്‍
എറിഞ്ഞു കളഞ്ഞതാവുമോ
കരയില്‍
അഴിച്ചു വെച്ച്
ആരെങ്കിലും
കടലിലിറങ്ങി പോയിട്ടുണ്ടാവുമോ ?
പറയു
ഉള്ളം കയ്യിലിരുന്ന്
വിറയ്ക്കുന്ന
ഈ സ്വപനങ്ങളെ
ഞാന്‍
എന്താണ് ചെയ്യേണ്ടത്
No comments:
Post a Comment