Monday, 11 April 2011

വെച്ചുമാറ്റം














കവിതകള്‍ 
കഥകള്‍ 
ഏറെ വായിച്ചിട്ടുണ്ട് 
അത്ര മേല്‍ കേട്ടിട്ടുണ്ട് 
കൂടെ നടന്നിട്ടുണ്ട് 
ഒപ്പം 
സങ്കടപെട്ടിട്ടുണ്ട്.

രാരിയപ്പന്‍ 
മുരുകന്‍ 
വിജയ ലക്ഷ്മി അമ്മാള്‍ 
വായനക്ക് ശേഷം 
പുസ്തം 
അടച്ചുപ്പൂട്ടി വെക്കുമ്പോള്‍ 
ഇവരെപ്പോലെ  
എത്രപേര്‍ 
അകത്തു കിടന്ന്
ശ്വാസംമുട്ടുന്നുണ്ടാവും
നിലവിളിക്കുന്നുണ്ടാവും  

നമ്മെപ്പോലെ
നനഞ്ഞ 
പച്ച മണ്ണില്‍ 
അവരൊന്നിറങ്ങി നടക്കട്ടെ 

ജീവിക്കട്ടെ 
പ്രണയിക്കട്ടെ
ഉമ്മവെക്കട്ടെ   

തല്‍ക്കാലത്തേക്കെങ്കിലും  
അവരുടെ 
കട്ടിലിലേക്ക് 
നമുക്കൊന്ന് മാറികിടക്കാം

1 comment: