Saturday, 16 April 2011

വിട്ടുപോയ ഭാഗം പൂരിപ്പിക്കുമ്പോള്‍




















അമ്മയോട്,
അംഗന്‍വാടി ടീച്ചറോട്, 
കൂട്ടുകാരോട്, 
പ്രണയിച്ച കവയത്രിയോട്,
എല്ലാവരോടും 
എന്നെ 
തിരികെ നല്‍കാന്‍ ആവശ്യപെട്ടു .

അമ്മ 
മാറിലെ ചൂട് പകുത്ത് തന്നു .
കൊടുത്തേല്‍പ്പിച്ച ഒരുമ്മ 
ടീച്ചര്‍ തിരകെ നല്‍കി. 
രാമന്‍ 
കട്ടെടുത്ത കടലാസ് പെന്‍സില്‍ 
എന്റെ പോക്കറ്റിലിട്ടു.
ആകാശം കാണാതെ 
ഒളിപ്പിച്ച കവിതയില്‍ നിന്ന് 
കവയത്രി എന്നെ എടുത്തു തന്നു.

കയ്യിലുള്ളതും 
ഓര്‍മയിലുള്ളതും എല്ലാം 
എല്ലാവരും 
തിരികെ നല്‍കി .

ഈശ്വരാ 
എത്ര നാളായി 
ഞാനിങ്ങനെ
ചിതറി കിടക്കുന്നു 

എല്ലാം ചേര്‍ത്തു വെച്ച് 
ഇന്നെങ്കിലും 
എനിക്കെന്നെ 
മുഴുവനായി ഒന്ന് കാണണം .  

No comments:

Post a Comment