ദൂരേയ്ക്ക് സ്ഥലമാറ്റം
കിട്ടിയതില്‍ പിന്നെ
നാട്ടില്‍
അവള്‍ക്കെപ്പോഴും
അസുഖമാണ്
"കണ്ണ് തുറന്നു പിടിക്കൂ ,
ശ്വാസം വലിച്ചു വിടൂ ,
സ്റ്റെതസ്കോപ്പ് പോലെ
ഫോണ്‍ നെഞ്ചോട് ചേര്ത്തു പിടിക്കൂ
എന്നിങ്ങനെ
എന്നെ പരിശോധിക്കും
ഒടുക്കം
ചെവിയില്‍ പറയും
രക്തം കൂടെ
ഒന്ന് നോക്കണം
കുറയാത്ത അളവില്‍ തന്നെ
ഇപ്പോഴും
ഞാന്നുണ്ടോയെന്ന്
രാത്രി
ഞാന്‍ വീണ്ടും വിളിക്കും
അവള് പറയും
കുറവുണ്ട് ഏട്ടാ .
ഇപ്പോള്‍ നല്ല സുഖം തോന്നുന്നു
No comments:
Post a Comment