Monday, 13 June 2011

കാര്‍ഷികം

















കവിതകള്‍ 
ഏറെ എഴുതിയിട്ടുണ്ടെങ്കിലും
കൈകൊണ്ട് 
ഒരുമരം നട്ടിട്ടില്ലിതുവരെ
സ്വപനത്തിലല്ലാതെ

ഇന്നലെ 
എനിക്കൊരു കത്ത് കിട്ടി 

മൂന്നാമത്തെ 
തമിഴ്പാട്ടുംകേട്ട്
അവളുടെ സ്വപ്നം 
ആദ്യത്തെ 
ചുരമിറങ്ങുമ്പോള്‍
 
എന്‍റെ 
വാഴത്തോട്ടം കണ്ടെന്നും 
വെള്ളം തേവി നനച്ചെന്നും 
കണ്ണീരുപോലെ
കൈതോട് വെട്ടിയെന്നും 
കമ്പിവേലി കെട്ടികാക്കുന്നെന്നും 
വിളവെടുപ്പിന് 
കാലമായെന്നും പറയുന്നു 

ദൈവമേ 
പഴയ സ്വപ്നത്തിലേക്ക്
നീ
എനിക്കൊരു വഴിവെട്ടണേ 

പച്ച മരങ്ങളുടെ 
ചിറകടി കുടഞ്ഞ്‌
ഈ രാത്രിയെങ്കിലും
എനിക്കൊരു കര്‍ഷകനാവണം 

3 comments:

  1. സ്വപ്നത്തില്‍ ദേ
    പച്ചിലകളുടെ മര്‍മരം.

    ReplyDelete
  2. ദൈവമേ
    പഴയ സ്വപ്നത്തിലേക്ക്
    നീ
    എനിക്കൊരു വഴിവെട്ടണേ!!

    ഈശ്വര!!

    ReplyDelete