കൊല്ലനെ
കണ്മുന്നിലിരുത്തി
പണിയിച്ചതാണ്
വെട്ടുകത്തിയും
ചുറ്റികയും
ഒരു കുത്തുളിയും
ഉപയോഗിക്കപ്പെടാതെ
ഒരു വലിയ ഭാരം
തലക്കകത്തിരുന്ന്
പെരുക്കുന്നുണ്ടാവും
ചുറ്റികയ്ക്ക്.
അടിച്ചിറങ്ങാനാവാതെ
ഒരു വലിയ ആഴം
കുത്തുളി തുമ്പില്‍
വിറ കൊള്ളുന്നുണ്ടാവും
വെട്ടി
വേര്‍പ്പെടുത്താനാവാതെ
മൂര്‍ച്ചയുള്ള
ഒരു മൂര്‍ച്ച
വെട്ടുക്കത്തിയില്‍
ഉലാത്തുന്നുണ്ട്
ഭദ്രമായി
അടച്ചു വെച്ച
ആയുധപ്പെട്ടിയില്‍ നിന്ന്
"തുറക്കെന്റെ
കാര്‍ന്നോരെ തുറക്കെന്ന്"
(അ)സ്വാതന്ത്രത്തിന്റെ
നിലവിളി
ഇപ്പോഴും
കേള്‍ക്കുന്നുണ്ട് ഞാന്‍ .
No comments:
Post a Comment