Monday, 6 June 2011

മരങ്ങള്‍ ,പുഴകള്‍ പെയ്യുന്നു















എപ്പോഴോ 
വേനല്‍ മാത്രം 
പെയ്യുന്ന 
കുഗ്രാമമായിരുന്നു

ഇപ്പോഴോ 
മഴ ,
മഞ്ഞ് ,
കാറ്റ് ,
ഉടുപ്പുകള്‍ മാറി അണിയുന്ന 
ചിത്ര ശലഭങ്ങള്‍ ,
വാ തോരാതെ 
സംസാരിക്കുന്ന 
പുഴകള്‍ ,
മരങ്ങള്‍ ,

തീര്‍ച്ചയായും 
ഇപ്പോള്‍ 
ഈ കുടിലുകളിലൊന്നില്‍
ഒരു പെണ്‍കുട്ടി 
ആരെയോ 
പ്രണയിക്കുന്നുണ്ടാവണം .

No comments:

Post a Comment