Tuesday, 7 June 2011

നീ /നിനക്കൊപ്പം















പ്രണയിക്കുമ്പോള്‍ 
കാറ്റ് പെയ്യാന്‍ തുടങ്ങും 
മഴ വീശാന്‍ തുടങ്ങും 
ചിത്രീകരണ രംഗത്തെ 
എക്സ്ട്രാ നടികളെ പോലെ 

ആളില്ലാത്ത നേരം നോക്കി 
നാമറിയാത്ത തക്കം നോക്കി 
അപ്പന്‍റെ വാഴതോട്ടം 
അലക്കി വെളുപ്പിച്ചിന്നലെ 

നമുക്കിടയിലിനി 
പ്രണയവും 
ഒരു മണ്ണാങ്കട്ടയും വേണ്ട 

പോകുമ്പോള്‍ 
കൊണ്ട് പോയെക്കണം 
എല്ലാറ്റിനെയും നീ 

വല്ലപ്പോഴും പോകുന്ന 
വഴിപോക്കന്‍ കാറ്റ് മതി 
മഴ മതി 
അപ്പന്‍റെ ചിരി മാത്രം മതി 
എനിക്ക് 

2 comments:

  1. ആ മണ്ണാങ്കട്ട പ്രയോഗം എനിക്കിഷ്ടമായി.
    ഈയവസ്ഥ മനസ്സിലായില്ലെങ്കിലും

    ReplyDelete
  2. എന്ത് പറ്റി മാഷേ ആകെ നിരാശയാണല്ലോ ?

    ReplyDelete