Thursday, 18 August 2011

ദൈവവും ,ബ്രഹത് ആഖ്യാനവും


















ഒരു പാട് 
വാല്യങ്ങളുള്ള 
അടക്കി 
അടക്കിവെച്ച 
വലിയ നോവലാണ്‌ 
ജീവിതമെന്നിരിക്കെ

ഒടുവില്‍ 
ഏറ്റവുമൊടുവില്‍ 
ദൈവമേ 
നിന്റെ വായന 
പകുതിയിലെത്തുമ്പോള്‍ 

ഇരുപതാംവയസ്സിലെ വാല്യം 
അവള്‍ 
വായിക്കാനെടുത്ത്
തിരികെ തന്നില്ലെന്ന് പറയുമ്പോള്‍ 

ആകാംഷമുറിഞ്ഞു പോയ 
നിന്റെ 
മുഖം എങ്ങനെയിരിക്കും 

അവളുടെ 
ജീവിതമാണ്  ആദ്യം 
വായിക്കുന്നതെങ്കില്‍ 

കണക്കില്‍ പെടാതെ
കുത്തി തിരുകിയ 
മറ്റൊരു വാല്യം കൂടി 
ചേര്‍ത്തു വായിക്കുമ്പോള്‍ 

നിനക്കെന്ത്
പിടികിട്ടാനാണ് 

ദൈവമേ 
നിന്റെ ഒരു കാര്യം !

1 comment: