അടുത്ത സമയം
ഏറ്റവുമടുത്ത സമയം
എന്റെ കാഴ്ച്ചകള്‍ എന്തായിരിക്കും
അടുത്ത സമയം
ഏറ്റവുമടുത്ത സമയം
എന്റെ വാക്ക് ,
വാചകങ്ങള്‍ എന്തായിരിക്കും .
ഉള്ളിലേക്ക്
എന്റെതന്നെ
വളരെ ഉള്ളിലേക്ക്
ഞാനിറങ്ങി നോക്കി
വരാനിരിക്കുന്ന
കാഴ്ച്ചകളുടെ ആല്‍ബം
പറയാനിരിക്കുന്ന
വാക്കുകളുടെ
വാചകങ്ങളുടെ ശബ്ദാവലി
അടുത്തത്
അതിനുമപ്പുറത്തേത്
നടുവിലത്തേത്
ഒടുവിലത്തേത്
അതുനുമിപ്പുറത്തേത്
ആല്‍ബം
മടക്കി വെച്ച്
തരികെ കയറുമ്പോള്‍
വാക്കുകളുടെ
വാചകങ്ങളുടെ
കാഴ്ചകളുടെ
കെട്ടഴിഞ്ഞു വീണു
അടുത്ത സമയം
ഏറ്റവുമടുത്ത സമയം
എന്റെ കാഴ്ചകളെ
വാക്കുകളെ
വാചകങ്ങളെ
ഇനി
ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ
ക്രമംതെറ്റിയിട്ടില്ലെന്ന്
എനിക്കുറപ്പില്ല
അതുകൊണ്ട് തന്നെ
ഇനി
നിന്നെ കാണുന്നത്
മിണ്ടുന്നത്
സ്ഥാനം തെറ്റിയായിരിക്കുമോ.?
No comments:
Post a Comment