Monday 29 November 2010

ആഴം


നമുക്കിടയിലിപ്പോള്‍
പേരിടാത്തൊരു
നിശബ്ദതമതി

നിന്റെ കവിതയില്‍ നിന്ന് 
ആറടി മണ്ണ് 
ഞാനളന്നെടുക്കും
കുഴിമാടത്തിന്
മുകളിലൂടെ 
കാട്ടുമുയലുകള്‍ 
ഓടി നടക്കട്ടെ  

വാക്കിന്റെ 
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍ 
നീ വീണ്ടുംവരും

നിന്റെ 
നിശബ്ദതക്ക് 
കനംവെക്കും ,
ഒരു പ്രണയത്തിന്റെ 
ആഴമളന്നുകയറും .

4 comments:

  1. പ്രണയത്തിന്റെ ആഴം കണ്ടു ഞാന്‍

    ReplyDelete
  2. വാക്കിന്റെ
    നെഞ്ചിടിപ്പളക്കാന്‍
    കവിതയില്‍
    നീ വീണ്ടുംവരും


    കൊള്ളാം മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  3. നിന്റെ കവിതയില്‍ നിന്ന്
    ആറടി മണ്ണ്
    ഞാനളന്നെടുക്കും

    നന്നായി
    വളരെ ഇഷ്ടമായി

    ReplyDelete